Tuesday, June 24, 2008

സംശയം

ഒരു വാക്കില്‍
ഒരു വരിയില്‍
‍വിരിയുന്നതെന്ത്‌?

ഒരു നോക്കില്‍
ഒരു സ്പര്‍ശത്തില്‍
ഉണരുന്നതെന്ത്‌?

ഞാന്‍ അറിയുകയാണിന്നു-
വരെ അറിയാത്തൊരീ
ചുടുലമാം ഹൃദയതാളങ്ങള്‍.

പ്രിയ സുഹൃത്തേ പറയു നീ
ഇതുതന്നെയാണോ പ്രണയമെന്ന്.

16 comments:

ദാസ്‌ said...

പ്രിയ സുഹൃത്തേ പറയു നീ
ഇതുതന്നെയാണൊ പ്രണയമെന്ന്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

തന്നെ , തന്നെ... ലിതു ലവന്‍ തന്നെ :)

ശ്രീ said...

സംശയിയ്ക്കണ്ട. അതു തന്നെ ദാസേട്ടാ.
:)

ഉഗാണ്ട രണ്ടാമന്‍ said...

അതന്നെ............

Sharu (Ansha Muneer) said...

സംശയിക്കാന്‍ ഇനി ഒന്നും ഇല്ല. ഇതു പ്രണയം തന്നെ

കുഞ്ഞന്‍ said...

മുകളില്‍പ്പറഞ്ഞ അനുഭവസ്ഥര്‍ പറയുമ്പോള്‍ അനുഭവമില്ലാത്ത ഞാനും അത് സമ്മതിക്കേണ്ടേ..അദ് തന്നെ .. പ്രണയം..!

OAB/ഒഎബി said...

അങ്ങട് ഉറപ്പിക്ക്യാ‍..എല്ലാരും പറീണതങ്ങട് കേക്കാ...ന്നട്ടും ന്താ ത്ര സംശ്യം..

മേക്കാട് said...

കമന്റുകള്‍ ബഹുരസം !

Ranjith chemmad / ചെമ്മാടൻ said...

പ്രണയം തന്നെ...പ്രണയം തന്നെ...പ്രണയം തന്നെ...

smitha adharsh said...

ആണ് മാഷേ... അത് തന്നെ...
കുഞ്ഞു കവിത ഒത്തിരി നന്നായി...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കവിത കൊള്ളാം.നല്ല വരികൾ

Jayasree Lakshmy Kumar said...

ഇനിയും സന്ദേഹമോ?

വരികള്‍ ഇഷ്ടമായി

ഒരു സ്നേഹിതന്‍ said...

ഒരു വാക്കില്‍ , ഒരു വരിയില്‍, ഒരു നോട്ടത്തില്‍, ഒരു സ്പര്‍ശത്തില്‍, ....
സംശയിക്കേണ്ട മാഷേ... അത് തന്നെ പ്രണയം...

ധ്വനി | Dhwani said...

ഇതു വായിച്ച് ഞാന്‍ പകച്ചുപോയി! എന്നാലും എന്താണാവോ? :D

ജോബി നടുവില്‍ | JOBY NADUVILepurackal said...

വരികള്‍ ഇഷ്ടമായി

Sureshkumar Punjhayil said...

Best Wishes...!!!