Friday, April 13, 2007

വിഷു


ഉയരത്തിലും, താഴെയും ഒരുപോലെ മഞ്ഞയുടുപ്പിച്ച്‌ നിറഞ്ഞ ചിരിയോടെ പൂത്തുലഞ്ഞ കൊന്ന...


പ്രവാസ ജീെവിതത്തില്‍ ഒരു ഗൃഹാതുരതയായി മനസ്സ്‌ അശാന്തമായപ്പോള്‍...


ഫെബ്രുവരിയില്‍ തന്നെ പൂക്കുന്ന കൊന്ന താന്‍ കാണാഞ്ഞതിനാലാണെന്ന് എന്നെ പരിഹസിച്ച സുഹൃത്ത്‌...


ഒന്നിക്കുമ്പൊഴും വിഘടിച്ച മനസ്സ്സുമായി ഒരു പുഞ്ചിരിക്കുപിന്നില്‍ എല്ലാം പഴയതുപോലെന്ന് പ്രകടിപ്പിക്കാന്‍ വെമ്പുന്ന അയല്‍ക്കൂട്ടങ്ങള്‍...


മീനച്ചൂടില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ മനസ്സില്‍ കടന്നുപോവുന്ന നിരവധി മുഖങ്ങള്‍...


വിഷു എനിക്കെന്നും ഒരുപോലെ...


ആഘോഷങ്ങള്‍ക്കിടക്കും എവിടെയോ പാറി നടക്കുന്ന ചിന്തകള്‍...


വിരസതയുടെ ആവര്‍ത്തനങ്ങള്‍...


എങ്കിലും വിഷുവല്ലേ...


എല്ലാം പതിവുപൊലെ...