Saturday, September 13, 2014

എന്‍റെ പ്രണയിനിക്ക്



സൂര്യ,
ഞാന്‍ നിന്നെ വലംവെക്കും
പ്രപഞ്ചത്തിലൊരു തരി പ്രാണന്‍
ഏവര്ക്കുമൂര്‍ജ്ജമാം നിത്യേ
നിന്നിലലിയാന്‍ കൊതിക്കുന്ന ജീവന്‍

നിന്നെ ഞാനറിയുന്നിതെന്‍
കാഴ്ച്ചയായ്‌, സ്പന്ദമായ്‌,
സ്പര്‍ശമായ്‌, ഊര്‍ജ്ജമായ്‌,
ശ്വാസമായെന്നില്‍ നിറയുന്ന ജീവനായ്‌

അടുക്കുവാന്‍ ഏറെ അകലമുണ്ടെങ്കിലും
അറിക ഞാന്‍ നിന്നരികിലാണെന്നും
പകുത്തുനല്‍കിയെന്‍ ഹൃദയതാളങ്ങള്‍
നിനക്ക് മാത്രമായ്‌ തുടിക്കുവാനായി

എരിഞ്ഞടങ്ങിലും പൊടിനുറുങ്ങായി
നിനക്ക്‌ ചുറ്റിലും കരുതലോടെ ഞാന്‍
അലയുമായുസ്സു മുഴുവനായെന്‍റെ
അപൂര്‍ണ്ണമീ ജന്മം സഫലമാക്കുവാന്‍