Tuesday, October 22, 2013

സ്നേഹം

കൊടുത്തു തീര്‍ക്കേണ്ടതല്ല
കരുതിവെക്കേണ്ടതുമല്ല
തീര്‍ക്കാതെ കരുതണം
കരുതി കൊടുക്കണം
അങ്ങിനെത്രേ സ്നേഹം പകരേണ്ടത്‌.

മനസ്സില്‍ നിറയുന്ന മൌനവും
മൌനത്തില്‍ തുളുമ്പുന്ന വാക്കും
പറയാതെ അറിയണം
അറിയാതെ പകരണം
അങ്ങിനെത്രേ സ്നേഹം വളരുന്നത്‌.