വേനല്ച്ചൂടു പകുത്ത്,
വര്ഷക്കുളിരു പകുത്ത്,
ഋതുക്കള്‍ പൊഴിഞ്ഞതറിയാതെ
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
ഓരോ മഴയിലും
കുളിരായ് നീ പെയ്തതും
പൂവായ് വിരിഞ്ഞതും
ഇന്നലെക്കഴിഞ്ഞപോലെ
വേനല്‍ച്ചൂടില്‍
ഓര്‍മ്മകള്‍ വേരോടറുത്ത്
നീ എന്നെ പിരിഞ്ഞത്
ഇന്നിന്റെ യാഥാര്‍ത്ഥ്യം
മനസ്സില്‍ പതിഞ്ഞ നിറ സൌഹൃദം
മറവിയില്‍ മാഞ്ഞില്ലെങ്കില്
നീ മറക്കുക, ക്ഷമിക്കുക
എനിക്കു നീയാവാന്‍ വയ്യ
Subscribe to:
Post Comments (Atom)
21 comments:
എനിക്കു നീയാവാന്‍ വയ്യ
valareaa valareaa valareaa nannaayi suhrutheaa... aadyaa abhipraayam parrayaan enikkaanu yoagam
വായനാനുഭവം നന്നായി.. ബിംബങ്ങളില്‍ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു.. അതോ അത്തരമൊരു അകല്‍ച്ചയ്ക്ക് (വിഷയവുമായി) മനസ്സു വന്നില്ല എന്നാണോ.. എന്തായാലും ആശംസകള്‍..
നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്, ദാസേട്ടാ.
:)
ദാസ്ഭായ്...വളരെ നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതാനാശംസകള്‍
“വേനല്‍ച്ചൂടില്‍
ഓര്‍മ്മകള്‍ വേരോടറുത്ത്
നീ എന്നെ പിരിഞ്ഞത്
ഇന്നിന്റെ യാഥാര്‍ത്ഥ്യം “നല്ല കവിത.
തിരികെ വന്നതു അറിയാന്‍ വൈകി.അറിഞ്ഞതും ഓടിവന്നു നോക്കി.”എനിക്കു നീയാവാന്‍ വയ്യല്ലോ”?
കൂകി തെളിഞ്ഞല്ലോ!!
എനിക്ക് നീയാവാന്‍ വയ്യ!! വേണ്ട ആവുന്നോര് ഇഷ്ടമ്പോലെ ഇവിടെയുണ്ട്. പൊരിവെയിലില്‍ നിന്ന് ഓര്‍മ്മക്കായ തിന്നാനാ മോനേ യോഗം.
ഷിഹാബ് - ആദ്യ അഭിപ്രായത്തിനു നന്ദി.
നിലാവര്‍ നിസ - മനസ്സില്‍ തൊന്നിയതെന്തൊ എഴുതിയെന്നെയുള്ളു. കവിതയെന്നു വെറുതേ പേരിട്ടതാ
രഞ്ജിത്, ശ്രീ - വായിച്ചതിലും, കണ്ടതിലും സന്തോഷം
ഫസല്‍ - ശ്രമമുണ്ട്, ബാക്കി വരുന്നിടത്തു വെച്ചു കാണാം
കിലുക്കാംപെട്ടി - ഇനി കണ്ടില്ലെന്നു പരാതി പറയരുത്. ഞാന്‍ ഇവിടൊക്കെത്തന്നെയുണ്ട്.
മുരളീഭായ് - എന്നെ കുളിപ്പിച്ചുകെടത്തിയെ അടങ്ങുന്നാണോ? എന്നാലും കണ്ടതില്‍ സന്തോഷം. മുംബയില്‍ വന്ന് വിളിക്കാഞ്ഞതില്‍ പരിഭവമില്ലാതില്ല.
ഓര്‍മ്മകള്‍ വേരോടറുത്ത് പിരിഞ്ഞവര്‍ പിന്നൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. അവരെന്തു മറക്കാന്‍? പൊറുക്കാന്‍?
വരികള്‍ നന്നായിരിക്കുന്നു
ലക്ഷ്മി - മറക്കാന്‍ കഴിയാതെ മനസ്സ് ഓര്‍മ്മക്കയങ്ങളില്‍ സൂക്ഷിച്ച സൌഹൃദം വിടചൊല്ലിപ്പോയവരെ ഓര്‍ത്തെങ്കില്‍ ആ മനസ്സ്സിനോട് ക്ഷമിക്കുക, പൊറുക്കുക. എല്ലാവര്ക്കും എല്ലാം മറക്കാനാവില്ലല്ലോ?
വേനല്‍ച്ചൂടില്‍
ഓര്‍മ്മകള്‍ വേരോടറുത്ത്
നീ എന്നെ പിരിഞ്ഞത്
ഇന്നിന്റെ യാഥാര്‍ത്ഥ്യം
manoharam..entha parayende ariyilla...nithya sathyamay viraham....dasetta ....nannayirikkunnu..
വേനല്‍ച്ചൂടില്‍
ഓര്‍മ്മകള്‍ വേരോടറുത്ത്
നീ എന്നെ പിരിഞ്ഞത്
ഇന്നിന്റെ യാഥാര്‍ത്ഥ്യം
manoharam..entha parayende ariyilla...nithya sathyamay viraham....dasetta ....nannayirikkunnu..
njan ippo mumbailaanu sir...ningal evideya...?
ഹന്‍ല്ലലത്ത് - അന്ധേരിയില്‍ ജോലി, ഡോംബിവലിയില്‍ താമസം. വിളിക്കുക - 9867720305
വീണ്ടും ഈ വഴിയില്‍ കണ്ടുമുട്ടാന്‍ കഴിഞതില്‍ സന്തോഷം. കവിത നന്നായീട്ടുണ്ട്.
Nice lines
Good.....
:(
നല്ല വരികള്‍, ഈ കവിതകളിലെല്ലാം എന്തോ ഒരു വേദനയുണ്ടല്ലോ മാഷേ?
വിനോദ് : ദൂരം നമുക്കിനി പ്രശ്നമല്ല അല്ലേ? ഇടക്കിടക്കു കാണാം, കാണണം.
സുഹൃത്ത്, വല്യമ്മായി - വന്നതിലും വായിച്ചതിലും സന്തോഷം.
ആപ്പിള്‍ : തിരിച്ചറിവാണു ദുഖം. വരികളിലുള്ളത് യാഥാര്‍ത്ഥ്യവും. സമയമുണ്ടെങ്കില്‍ അല്പം പിറകോട്ട് വായിക്കുക.
എന്നാലും മറക്കാന്‍ എനിക്കു വയ്യ...സത്യം....കൊള്ളാം...
Post a Comment