Monday, April 14, 2008

കണിക്കൊന്നയില്ലാത്ത വിഷു


വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍കുന്നത്‌ ഉതിരുകളായി ചിരിച്ചൊഴുകുന്ന കൊന്നപ്പൂവാണ്‌. ഇക്കുറി ഒരല്‍പ്പം കൊന്നപ്പൂവിനുപോലും വിഷമമായി. പൊന്നു വെക്കേണ്ടിടത്ത്‌ പൂവു വെച്ചു ശീലിച്ചതിനാല്‍ അല്‍പം വിഷമം തോന്നി.

പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും, നിലച്ചക്രത്തിന്റെയും, പൂക്കുറ്റിയുടെയും വര്‍ണ്ണങ്ങളും വിസ്മയം നിറച്ച കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ കൊന്നപ്പൂവിന്‌ ഒരിക്കലും ക്ഷാമമുണ്ടായിട്ടില്ല.


ഓലപ്പടക്കവും, കൊന്നപ്പൂവുമൊന്നുമില്ലാതെ വിഷു പൂര്‍ണ്ണമാവില്ലെന്നൊരു തോന്നല്‍. എന്റെ കൊച്ചനുജന്മാര്‍ക്കും, അനിയത്തിമാര്‍ക്കും നഷ്ടമാവുന്നത്‌ നന്മയുടെ ഒരുത്സവമാണ്‌.

"എങ്കിലുമീ കണിക്കൊന്ന പൂത്തുനില്‍പ്പൂ വീണ്ടും
മണ്ണിലുണ്ടു നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ"
- ഓ. എന്‍. വി.


മനസ്സില്‍ അവശേഷിക്കുന്ന ഒരിറ്റു നന്മ ഒരു കൊന്നപ്പൂവിനോടൊപ്പം എല്ലാ ഇളമുറക്കാര്‍ക്കുമായി ഞാന്‍ വീതിക്കട്ടെ.


സര്‍വ്വൈശ്വര്യം നിറഞ്ഞ ഒരു വര്‍ഷം ഏവര്‍ക്കും ആശംസിച്ചുകൊണ്ട്‌ ഒരിക്കല്‍ക്കൂടി വിഷു ആശംസകള്‍.

10 comments:

ദാസ്‌ said...

മനസ്സില്‍ അവശേഷിക്കുന്ന ഒരിറ്റു നന്മ ഒരു കൊന്നപ്പൂവിനോടൊപ്പം എല്ലാ ഇളമുറക്കാര്‍ക്കുമായി ഞാന്‍ വീതിക്കട്ടെ.

വേണു venu said...

വിഷു ആശംസകള്‍.
നഷ്ടമാകുന്നവയുടെ പട്ടികയില്‍ ഒന്നു കൂടി.
കൊന്നപൂവും വെള്ളരിക്കയുമൊക്കെ കണിവയ്ക്കാന്‍ കിട്ടാനില്ലാത്ത ഒരു വിഷു.
കാടെവിടെ മക്കളെ. വയലെവിടെ മക്കളെ.

കരീം മാഷ്‌ said...

മനസ്സില്‍ അവശേഷിക്കുന്ന നന്മ ഒരു കുല കൊന്നപ്പൂവിനോടൊപ്പം
എല്ലാ തലമുറക്കാര്‍ക്കുമായി ഞാനും വീതിക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊന്നപ്പൂ ഇവടേം ഇല്ല. എന്നുവെച്ച് അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ?ഒരു പ്രിന്റൌട് അങ്ങെടുത്തു

വിഷു ആശംസകള്‍

Unknown said...

എങ്കിലുമീ കണിക്കൊന്ന പൂത്തുനില്‍പ്പൂ വീണ്ടും
മണ്ണിലുണ്ടു നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ"
- ഓ. എന്‍. വി.
മാഷു പറഞതാണു അതിന്റെ ശരി

ശ്രീ said...

കണിക്കൊന്ന കാണാതെ, കണി കാണാതെ ഒരു വിഷു (ആദ്യമായി) കഴിഞ്ഞു പോയി. :(

എന്തായാലും വിഷു ആശംസകള്‍ ദാസേട്ടാ
:)

Sunith Somasekharan said...

kanaan thamasichu poyi...engilum nerunnu oru nalla varsham koodi

ശലിത പവനന്‍. said...

http://sauhrdham.blogspot.com/2008/04/blog-post_6875.html

ethukudi vayikku....

നിരക്ഷരൻ said...

വളരെ വൈകി. ഇനിയും വൈകുന്നതിന് മുന്‍പ് ഒരായിരം ആശംസകള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"മണ്ണിലുണ്ടു നന്മകള്‍തന്‍ തുള്ളികള്‍ വറ്റാതെ"
ഈ വരികള്‍ എനിക്കു മനസ്സിലാക്കി തന്ന ആളിനെന്തുപറ്റി? കിലുങ്ങാതെ കിടന്നിരുന്ന കിലുക്കാം പെട്ടിയെ കിലുക്കാന്‍ തുടങ്ങിയിട്ട് എവിടെപോയി നീ..കിലുക്കാം പെട്ടിക്കു ഒരു കുഴപ്പം ഉണ്ട് എന്നു വൈകിയാണ് എനിക്ക്കും മനസ്സിലായത്, അതിനു സ്വയം കിലുങ്ങാന്‍ കഴിയില്ലല്ലോ എന്നു...
എന്താ ദാസ് ഒരു മൌനം.......