മഴ ചാറുന്നുണ്ട്,
മനസ്സിലുറഞ്ഞ മഞ്ഞുരുകുന്നുണ്ട്
അന്നൊരിക്കല്‍
ഒരു സന്ധ്യക്ക്
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച കൌമാരത്തിന് കുളിര്
ഓര്‍മ്മയിലുണ്ട്
പിന്നീടൊരിക്കല്‍
നീ പെയ്തൊഴിഞ്ഞത്
എന്റെ ആഴങ്ങളില്‍ ചുടുനീരായതും
മൌനത്താല്‍ തിരസ്കരിച്ച് തിരിയെനടന്നതും
ഓര്‍മ്മയിലുണ്ട്
മറ്റൊരിക്കല്‍
എല്ലാം മറക്കാന്‍
നിന് ചുമലിലെന്‍ മുഖം ചായ്ച്ചതും
ആര്‍ദ്രമൊരു വാക്കിനാല്‍ നീ കരുണ ചൊരിഞ്ഞതും
ഓര്‍മ്മയിലുണ്ട്
ഇന്നിപ്പോള്‍
കത്തുന്ന ചിതയിലേക്ക്
ഖനീഭവിച്ച മേഘത്തിന് അശ്രുധാര
ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്
പിടയുന്നതും അറിയുന്നുണ്ട്
മഴ ചാറുന്നുണ്ട്
മനസ്സുരുകുന്നുണ്ട്.
Subscribe to:
Post Comments (Atom)
18 comments:
മഴ ചാറുന്നുണ്ട്
മനസ്സുരുകുന്നുണ്ട്.
ഈ നനുത്ത മഴ ഞങ്ങള്‍ വായനക്കാരും അറിയുന്നുണ്ട്...
:)
ഞാനെല്ലാം അറിയുന്നുണ്ട്...
പുറത്തു തകറ്ത്തു പെയ്യുന്നുണ്ട് മഴ(ഡല്‍ഹിയില്‍). കവിത നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്കുറഞ്ഞു പോകും. മനോഹരമായിട്ടുണ്ട്.
പെയ്തൊഴിയട്ടെ...
അന്നൊരിക്കല്‍
ഒരു സന്ധ്യക്ക്
മഴയില്‍ കുതിര്‍ന്ന്
നാം പങ്കുവെച്ച കൌമാരത്തിന് കുളിര്
ഓര്‍മ്മയിലുണ്ട്
എന്നിട്ട് എന്തുണ്ടായി ബാക്കി പറയ്
ശ്രീ : ഒരു കൂട്ടായ്മയുടെ സുഖം തോന്നുന്നു.
ശ്രീനാഥ് : ഇങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലേ...
ജിതേന്ദ്രകുമാര്‍ : സ്വാഗതം, നല്ല വാക്കുകള്‍ക്ക് നന്ദി.
പ്രിയ : നന്ദി
അനൂപ് : എല്ലാം ഒന്നിച്ചു പറഞ്ഞാല്‍ നാളെയെന്തു ചെയ്യും? കാത്തിരിക്കുക.
'മഴ ചാറുന്നുണ്ട്
മനസ്സുരുകുന്നുണ്ട്. '
ഓര്‍മ്മകള്‍ പെയ്യട്ടെ.
ഭാവുകങ്ങള്‍
"ഇതുവരേയും പറയാതൊളിച്ച സ്നേഹം ഉള്ളില്‍ നോവായ്
പിടയുന്നതും അറിയുന്നുണ്ട്"
വായിക്കുമ്പോള്‍ നല്ല സുഖം തരുന്ന വരികള്‍.
എന്നെ വീണ്ടും വരാന്‍ സഹായിച്ചതിനു നന്ദി
വഴിപോക്കന് : ഭാവുകങ്ങള്‍ക്ക് നന്ദി.
കിലുക്കാംപെട്ടി : നോവിലും നിറയുന്ന സന്തോഷം കണ്ടെത്തലാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
സ്നേഹം പോലെത്തന്നെ സൌഹൃദങ്ങളും എനിക്കേറെ പ്രിയപ്പെട്ടതാണ്.
നല്ല ‘മഴ’. ഓര്‍മ്മയുടെ ഈ മഴചാറ്റലില്‍ മനസ്സു നനയുന്നു
ലക്ഷ്മി : എല്ലാ പോസ്റ്റിലെയും അഭിപ്രായങ്ങള്‍ വായിച്ചു. നന്ദി. ഇടക്കെപ്പോഴെങ്കുലുമൊക്കെ ഇവിടെവന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ മിണ്ടീം പറഞ്ഞുമിരിക്കാം.
തീര്‍ച്ചയായും ദാസ്
"മഴ ചാറുന്നുണ്ട്
മനസ്സുരുകുന്നുണ്ട്."
നന്നായിട്ടുണ്ട്,
മഴ എന്നും എക്കാലത്തും
കാല്പ്പനികവും പ്രണയാതുരവും
ഭ്രാന്തവും അതിനൊടുവില്‍ ശോകവുമാകുന്നു.
മഴയെക്കുറിച്ചുള്ള ഇതൊന്ന് (മരു മഴയുടെ ബഹുവചനങ്ങള്)
വായിക്കണേ
ഈ കവിതയൊരു ചാറ്റല്‍ മഴയായിരുന്നില്ല.
പെരുമഴ തന്നെയായിരുന്നു മാഷേ...
aadhya prayoagam aaalaaayi tto. kavitha kollaam nannayirikkunnu.
" mazha chaarunnund manassurukkunnund"
മഴ ഒരു നോവായിരുന്നു.. പലതിന്റെയും നഷ്ടപ്പെടലിന്റെ...
എന്നാലും അതൊരു സുഖമുള്ള നോവ് തന്നെ..
നന്നായിരിക്കുന്നു കവിക്ക് ഭാവുകങ്ങള്‍
Vidya
for http://www.malayalampoems.com/
മഴ ഒരു നോവായിരുന്നു.. പലതിന്റെയും നഷ്ടപ്പെടലിന്റെ...
എന്നാലും അതൊരു സുഖമുള്ള നോവ് തന്നെ..
നന്നായിരിക്കുന്നു കവിക്ക് ഭാവുകങ്ങള്‍
Vidya
for http://www.malayalampoems.com/
Post a Comment