Wednesday, November 28, 2007

യാത്ര

ബാല്യം
കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച്‌
മനസ്സില്‍ പീലികള്‍ വിടര്‍ത്തി
ഓര്‍മ്മയില്‍ മധുരം നുണഞ്ഞ്‌
ഉള്ളില്‍ സ്നേഹം നിറച്ച്‌
അതിവേഗം പടികടന്നു

കൌമാരം
കണ്ണില്‍ അഗ്നി ജ്വലിപ്പിച്ച്‌
മനസ്സില്‍ പ്രണയം നിറച്ച്‌
അറിവില്‍ നിലാവായുദിച്ച്‌
കിനാക്കള്‍ ഉറക്കംകെടുത്തിയ നാ-
ളിനെ ഞാന്‍ ആട്ടിപ്പായിച്ചു

അന്ന്
നക്ഷത്രങ്ങള്‍ അഗ്നിയില്‍ ദഹിച്ചു
പ്രണയം വെറും ഓര്‍മയായ്‌ മാറി
സ്നേഹം നിലാവായ്‌ മറഞ്ഞു
അറിവ്‌ ഉറക്കം കെടുത്തി

ഇന്ന്
ബാല്യവും, കൌമാരവും കൈവിട്ട ഞാന്‍
നക്ഷത്രങ്ങളില്ലാത്ത ലോകത്ത്‌
മനസ്സില്‍ സ്നേഹം മരവിച്ച്‌
മരിച്ച പ്രണയത്തിനു കൂട്ടിരിക്കുന്നു

നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്‌
എന്നെ പൊതിയുന്നു; ഞാന്‍ ഉറക്കത്തിലാഴുന്നു

14 comments:

ദാസ്‌ said...

നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്‌
എന്നെ പൊതിയുന്നു;ഞാന്‍ ഉറക്കത്തിലാഴുന്നു

ബൂലോക വൈദ്യന്മാരുടെ കീറിമുറിക്കലിനായി സമര്‍പ്പിക്കുന്നു.

ശ്രീ said...

ഇതും നന്നായിരിക്കുന്നു.
:)

സുല്‍ |Sul said...

നന്നായിരിക്കുന്നു ദാസ് :)
-സുല്‍

Murali K Menon said...

ആയുര്‍വ്വേദത്തില്‍ ശസ്ത്രക്രിയ ചെയ്യാതെ തന്നെ ചികിത്സിക്കാം. അതോണ്ട് ആലസ്യത്തില്‍ ഉറങ്ങികിടക്കുന്നിടത്ത് നിന്നുണര്‍ത്താന്‍ ‘ചുറുചുറുക്ക്’ എന്ന ഒരു ചൂര്‍ണ്ണം കുറിക്കുന്നു. പിന്നെ യൌവനത്തില്‍ തന്നെ കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞതിനാല്‍ (അതുകൊണ്ടാണിപ്പോള്‍ നക്ഷത്രങ്ങള്‍ കാണാത്തത്) അത് കൂട്ടാനായ് സുറുമയെഴുതിയ മിഴികളെ എത്രയും പെട്ടെന്ന് കൂടെ കൂട്ടുക. പിന്നെയൊക്കെ മനോജ്ഞം, ദീപ്തം... നക്ഷത്രങ്ങളും, നിലാവും, പ്രണയവും എല്ലാം ആലസ്യമല്ല അനുഭൂതി നല്‍കും... എന്നീട്ടും ശരിയായില്ലെങ്കില്‍, ബ്ലോഗിലെ ആയുര്‍വ്വേദ ചികിത്സ ഞാന്‍ നിര്‍ത്തും.... ഒരു ഷോക്ക് ചികിത്സക്ക് വട്ടം കൂട്ടും. :)))

കവിത നന്നായി ട്ടാ

ദാസ്‌ said...

ശ്രീ, സുല്‍ : പ്രൊത്സാഹനങ്ങള്‍ക്കു നന്ദി

മുരളി : ആയുര്‍വേദത്തേപ്പറ്റി പറയണ്ട, വടിയുമായി തല്ലാന്‍ ആളുവരും. പിന്നെ ഷൊക്ക്‌ ചികിത്സ ഏതുശാഖയില്‍പ്പെടുമെന്നറിഞ്ഞശേഷം മാത്രമെ അംഗീകരിക്കുകയുള്ളു. നല്ല വാക്കുകള്‍ക്ക്‌ നന്ദി.

നാടോടി said...

:)

മന്‍സുര്‍ said...

ദാസ്‌...

നന്നായിരിക്കുന്നു യാത്ര

നന്‍മകള്‍ നേരുന്നു

ഹരിശ്രീ (ശ്യാം) said...

നന്നായിട്ടുണ്ട്.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. തുടര്‍ന്നും എഴുതൂ.

Promod P P said...

ബാല്യവും, കൌമാരവും കൈവിട്ട ഞാന്‍
നക്ഷത്രങ്ങളില്ലാത്ത ലോകത്ത്‌
മനസ്സില്‍ സ്നേഹം മരവിച്ച്‌
മരിച്ച പ്രണയത്തിനു കൂട്ടിരിക്കുന്നു

വളരെ സത്യം..

കവിത നന്നായിട്ടുണ്ട് ദാസ്

krish | കൃഷ് said...

നല്ല വരികള്‍.. ഇനിയും തുടരട്ടെ.

സ്നേഹതീരം said...

“നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്‌
എന്നെ പൊതിയുന്നു;ഞാന്‍ ഉറക്കത്തിലാഴുന്നു“

ങും.. പേടിക്കാനൊന്നുമില്ല.. ആശയ്ക്കു വകയുണ്ട്. മരുന്നു കൊണ്ട് ഭേദമായില്ലേല്‍ മന്ത്രം കൊണ്ട് ഭേദമാക്കാവുന്നതേയുള്ളൂ... തലയിണമന്ത്രം :))

(കവിത നന്നാ‍യിട്ടുണ്ട്. എന്നാലും, പ്രണയത്തെ മരിക്കാന്‍ വിടണ്ടായിരുന്നു.. :((

സ്നേഹപൂര്‍വ്വം..

ദാസ്‌ said...

നാടോടി, മന്‍സൂര്‍, ഹരിശ്രീ, വാല്‍മീകി, തഥാഗതന്‍, കൃഷ്‌ : ആശംസകള്‍ക്കു നന്ദി. തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം.
സ്നേഹതീരം : മന്ത്രമായാലും, മരുന്നായാലും കുഴപ്പമില്ല ഇതൊന്നു മാറിക്കിട്ടിയാല്‍ മതിയായിരുന്നു. പിന്നെ പ്രണയം മരിക്കുന്നത്‌ വീണ്ടും ജനിക്കാനല്ലെ. പകല്‍ മരിച്ച്‌ വീണ്ടും ഉയിര്‍ക്കുന്നപോലെ.. നന്ദി.

Jayasree Lakshmy Kumar said...

പ്രണയം ഊര്‍ജ്ജസന്ദായകമാണ് അല്ലെ? ഊര്‍ജ്ജം നശിപ്പിക്കപ്പെടുന്നില്ല. ഒരു രൂപത്തില്‍ നിന്നും വേറൊന്നിലേക്ക് രൂപമാറ്റം പ്രാപിക്കുന്നു. ആശംസകള്‍