മിഴിയിണകളില്‍ തുളുമ്പുമശ്രുക്കള്
അടര്ന്നുവീഴുന്നോ അകം നിറയുന്നോ
കവിഞ്ഞു പോയൊരെന്‍ പ്രണയമൊക്കെയും
പകര്ത്തിയീത്താളില് നിനക്കുനല്കുവാന്
അകലുവാനായാണടുത്തതെങ്കിലും
മനം നിറയും നിന് സ്മരണമാത്രയില്
മുറുകിനില്ക്കുമെന് ഹൃദയതന്ത്രികള്‍
ഉയിര്ക്കുമായിരം തരള താളങ്ങള്‍
മനസ്സുതിര്ക്കുമീ ചെറു സ്പന്ദങ്ങളെ
പകുത്തുനല്കട്ടെ പ്രണയമുദ്രയായ്
ശേഷിച്ചതില്ല മറ്റൊന്നുമിന്നേകുവാന്
നേരുന്നു നന്മകള് ആയിരമായിരം
Subscribe to:
Post Comments (Atom)
10 comments:
മനസ്സുതിര്ക്കുമീ ചെറു സ്പന്ദങ്ങളെ
പകുത്തുനല്കട്ടെ പ്രണയമുദ്രയായ്
ബൂലോകവാസികളെ നിങ്ങളും പകുത്തെടുക്കുക (കൊടുക്കുക)
എല്ലാവരും ഇത്തരം ചെറുസ്പന്ദങ്ങള് പകുത്തു നല്കി ജീവിക്കുന്നവര്‍ തന്നെ....
നന്നായിട്ടുണ്ട്.
നല്ല വരികള്‍...
:)
വളരെ നല്ല വരികള്‍.
പകുത്തുനല്‍കിയ സ്നേഹസ്പന്ദനങ്ങള്കൊണ്ട് ലോകം നിറയട്ടെ..
.
ആശംസകള്‍.
-ശ്രീലാല്‍
“മനസ്സുതിര്ക്കുമീ ചെറു സ്പന്ദങ്ങളെ
പകുത്തുനല്കട്ടെ പ്രണയമുദ്രയായ്“
നല്ല വരികള്‍. പ്രണയം മനസ്സില്‍ മരിക്കാത്തിടത്തോളം ഓരോ പ്രഭാതവും സുന്ദരമാണ്.
ദാസിനു് ക്രിസ്തുമസ് -പുതുവത്സരാശംകള്‍.
നാലു ദിവസത്തേക്ക് നാട്ടിലൊന്നു പോയിവന്നു. അതിനാല്‍ത്തന്നെ ബൂലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു.
മുരളീഭായ്, കണ്ണൂരാന്‍, പ്രയസി, വാല്മീകി, ശ്രീലാല്‍, സ്നേഹതീരം എല്ലവര്‍ക്കും നന്ദി.
വൈകിയാണെങ്കിലും ക്രിസ്തുമസ്സ് ആശംസകള്‍. കുറച്ചു മുന്നേത്തന്നെ നവവത്സരാശംസകള്‍...
നേരുന്നു നന്മകളായിരമായിരം...
ഒപ്പം പുതുവത്സരാശംസകളും...
:)
നല്ല വരികള്‍. ഇഷ്ടപ്പെട്ടു
Post a Comment