മിഴിയിണകളില്‍ തുളുമ്പുമശ്രുക്കള്‍
അടര്‍ന്നുവീഴുന്നോ അകം നിറയുന്നോ
കവിഞ്ഞു പോയൊരെന്‍ പ്രണയമൊക്കെയും
പകര്‍ത്തിയീത്താളില്‍ നിനക്കുനല്‍കുവാന്‍
അകലുവാനായാണടുത്തതെങ്കിലും
മനം നിറയും നിന്‍ സ്മരണമാത്രയില്‍
മുറുകിനില്‍ക്കുമെന്‍ ഹൃദയതന്ത്രികള്‍
ഉയിര്‍ക്കുമായിരം തരള താളങ്ങള്‍
മനസ്സുതിര്‍ക്കുമീ ചെറു സ്പന്ദങ്ങളെ
പകുത്തുനല്‍കട്ടെ പ്രണയമുദ്രയായ്
ശേഷിച്ചതില്ല മറ്റൊന്നുമിന്നേകുവാന്‍
നേരുന്നു നന്മകള്‍ ആയിരമായിരം
Saturday, December 22, 2007
Wednesday, November 28, 2007
യാത്ര
ബാല്യം
കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച്
മനസ്സില്‍ പീലികള്‍ വിടര്‍ത്തി
ഓര്‍മ്മയില്‍ മധുരം നുണഞ്ഞ്
ഉള്ളില്‍ സ്നേഹം നിറച്ച്
അതിവേഗം പടികടന്നു
കൌമാരം
കണ്ണില്‍ അഗ്നി ജ്വലിപ്പിച്ച്
മനസ്സില്‍ പ്രണയം നിറച്ച്
അറിവില്‍ നിലാവായുദിച്ച്
കിനാക്കള്‍ ഉറക്കംകെടുത്തിയ നാ-
ളിനെ ഞാന്‍ ആട്ടിപ്പായിച്ചു
അന്ന്
നക്ഷത്രങ്ങള്‍ അഗ്നിയില്‍ ദഹിച്ചു
പ്രണയം വെറും ഓര്‍മയായ് മാറി
സ്നേഹം നിലാവായ് മറഞ്ഞു
അറിവ് ഉറക്കം കെടുത്തി
ഇന്ന്
ബാല്യവും, കൌമാരവും കൈവിട്ട ഞാന്‍
നക്ഷത്രങ്ങളില്ലാത്ത ലോകത്ത്
മനസ്സില്‍ സ്നേഹം മരവിച്ച്
മരിച്ച പ്രണയത്തിനു കൂട്ടിരിക്കുന്നു
നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്
എന്നെ പൊതിയുന്നു; ഞാന്‍ ഉറക്കത്തിലാഴുന്നു
കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിയിച്ച്
മനസ്സില്‍ പീലികള്‍ വിടര്‍ത്തി
ഓര്‍മ്മയില്‍ മധുരം നുണഞ്ഞ്
ഉള്ളില്‍ സ്നേഹം നിറച്ച്
അതിവേഗം പടികടന്നു
കൌമാരം
കണ്ണില്‍ അഗ്നി ജ്വലിപ്പിച്ച്
മനസ്സില്‍ പ്രണയം നിറച്ച്
അറിവില്‍ നിലാവായുദിച്ച്
കിനാക്കള്‍ ഉറക്കംകെടുത്തിയ നാ-
ളിനെ ഞാന്‍ ആട്ടിപ്പായിച്ചു
അന്ന്
നക്ഷത്രങ്ങള്‍ അഗ്നിയില്‍ ദഹിച്ചു
പ്രണയം വെറും ഓര്‍മയായ് മാറി
സ്നേഹം നിലാവായ് മറഞ്ഞു
അറിവ് ഉറക്കം കെടുത്തി
ഇന്ന്
ബാല്യവും, കൌമാരവും കൈവിട്ട ഞാന്‍
നക്ഷത്രങ്ങളില്ലാത്ത ലോകത്ത്
മനസ്സില്‍ സ്നേഹം മരവിച്ച്
മരിച്ച പ്രണയത്തിനു കൂട്ടിരിക്കുന്നു
നിലാവിന്റെ കുളിര്‍മ്മ ആലസ്യമായ്
എന്നെ പൊതിയുന്നു; ഞാന്‍ ഉറക്കത്തിലാഴുന്നു
Subscribe to:
Posts (Atom)
