കാണാതെ
മിണ്ടാതെ
എഴുതാതെ
മനസ്സിലുറങ്ങുന്ന
പ്രണയഗീതികള്‍ അറിയാതെ
നീ യാത്രയായി.
ഓര്‍മ്മയില്‍
പൂത്തുലയുന്ന
വസന്തമായ്
സ്നേഹത്തിന്‍
അമൃതധാരയായ്
പ്രണയാംബരത്തിന്‍ മുദ്രയായ്
ഇപ്പൊഴും പൂക്കുന്നു നീര്‍മാതളം.
ഒടുവില്‍
ഋതുഭേദങ്ങള്‍ക്കിടക്ക്
നീര്‍മാതളം പൂക്കുമ്പോള്‍
ഓടിയെത്താതിരിക്കുമോ?
ഹൃദയം നിറയുമെന്‍ സ്നേഹം
അറിയാതിരിക്കുമോ?
(ഞാന്‍ ഏറെ ഇഷ്ടപ്പെട്ട മാധവിക്കുട്ടിക്ക്, സ്നേഹത്തിന്റെ പര്യായത്തിന്. )
4 comments:
ഋതുഭേദങ്ങള്‍ക്കിടക്ക്
നീര്‍മാതളം പൂക്കുമ്പോള്‍
ഓടിയെത്താതിരിക്കുമോ?
ഹൃദയം നിറയുമെന്‍ സ്നേഹം
അറിയാതിരിക്കുമോ?
കമലാസുരയ്യക്ക് ആദരാജ്ഞലികള്‍...
പ്രിയ എഴുത്തുകാരിക്ക് കണ്ണീര്‍പൂക്കള്‍
ശ്രീ - എപ്പോഴും ആദ്യമെത്തി കൈയൊപ്പു പതിക്കുന്നതിന് നന്ദി.
കാസിം തങ്ങള്‍ - നന്ദി
Post a Comment