ആദ്യ ദര്‍ശനം,
ആദ്യ സല്ലാപം,
ആദ്യാനുരാഗം,
ആദ്യമെല്ലാം മറക്കാം.
വര്‍ഷം കൊഴിഞ്ഞതും,
ഋതുക്കള്‍ മറഞ്ഞതും,
മഴയില്‍ കുതിര്‍ന്നു നാം
നമ്മിലലിഞ്ഞതും,
പിന്നേ മറക്കാം.
അകലത്തിരുന്നു
കുറിച്ചൊരാ വാക്കുകള്‍
നല്കിയോരായിരം സ്വപ്നങ്ങളും
നിദ്രാവിഹീനമാം രാവുകളൊക്കെയും
വെറുതെയെന്നോര്‍ത്തു
മറക്കാം മറക്കാം.
നിലാവായ് മനസ്സില്‍
നിറഞ്ഞൊരാ നാളുകള്‍
ഉള്ളിലുണര്‍ത്തുന്ന ഗീതിക-
ളൊക്കെയും പഴതെന്നുചൊല്ലി
പതുക്കെ മറക്കാം.
ഓര്‍മ്മയിലുണരുന്ന
നിമിഷങ്ങളൊക്കെയും
കൂരിരുട്ടിന് കുടത്തിലടച്ചു
ശിഷ്ടമെല്ലാം മറക്കാം മറക്കാം.
Subscribe to:
Post Comments (Atom)
18 comments:
ശിഷ്ടമെല്ലാം മറക്കാം മറക്കാം.
മറക്കാന്‍ പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ മറക്കാനാണ് കഴിയാത്തത്.
മറക്കുന്നതെങ്ങനെയെന്ന് മറന്നു പോയ്, ദാസേട്ടാ...
:)
മറവി നല്ലൊരപൂര്വ്വ മരുന്നാണല്ലെ.
നന്നായി ഈ വരികള്‍.
marakkuan eneyathra eluppamano???????
maranamalle atheuppam???
pls advise me hw to write in malayalam..
ഇതിപ്പൊ എല്ലാവര്ക്കും പറ്റുമല്ലോ പറയാന്‍.....അതെങിനായാന്നാ അറിയാത്തത്.നന്നായിരിക്കുന്നു സത്യങള്‍....
മറക്കാന്‍ ശ്രമിക്കാതിരുന്നാല്‍ നന്നു, ഒര്മകളുടെ കാഠിന്യം കുറഞ്ഞിരിക്കും.മറക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും ഒന്നും മറക്കാന്‍ പറ്റില്ല.“പ്രകൃതിക്ക് അതിന്റേതായ സമതുലനം ഉണ്ട്. അതുകൊണ്ടാവാം ഒരാള്‍ വിട്ടുപോവുമ്പോഴെക്കും മറ്റൊരാള്‍ എത്തുന്നത്. കാലം മായ്ക്കാത്ത മുറിവില്ലല്ലോ?.”ഈ വരികളും മറക്കണ്ടാ..
“മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം
മണ്ണില്‍ ജനിക്കാതിരിക്കയാണതിലെളുപ്പം”.
ആദ്യമെല്ലാം മറന്നാലും വീണ്ടുമുണ്ടാവില്ലേ ഒരാദ്യം? മറക്കണമെന്നാഗ്രഹിക്കുന്നവ മറക്കാതിരിക്കലും മറക്കേണ്ടാത്തവ മറക്കലും എന്ന അസുഖമുള്ള എനിക്ക് മറക്കാനാവുമോ എന്നറിയില്ല, എങ്കിലും പഴതെന്നുചൊല്ലി
പതുക്കെ മറക്കാം അല്ലേ?
മറന്നൂന്ന് ഭാവിക്ക്യാന്നാല്ലാതെ ഒന്നും മറക്കാന്‍ പറ്റുന്നില്ലല്ലോ....
ഈ കവിത എഴുതുന്നതിനു മുമ്പ് മറക്കാന്‍ കഴിയാത്തത് എന്റെ മാത്രം കുഴപ്പമാണെന്നു കരുതിയിരുന്നു. ഇപ്പോഴല്ലേ മനസ്സിലായത് ഇതൊരാഗോള പ്രശ്നമാണെന്ന്.
എല്ലവര്‍ക്കും നന്ദി. ആരും ഒന്നും മറക്കണ്ട.
എല്ലാം മറന്നുകൊണ്ടിരിക്കുകയായിരുന്നു.... എല്ലാം പോയി... അല്ല തിരികെ വന്നു:(
മറക്കാനും മറന്നു പോയ്....
നന്നായിരിക്കുന്നു..
എന്നാലും അങ്ങനെ മറക്കാന്‍ കഴിയുമോ?
ആദ്യമായാണ് ഈ വഴി....
നല്ല വരികള്‍...
ഇനിയും വരാം..
ഇത് കാണാന്‍ വൈകി. മറക്കാന്‍ വളരെ വൈകി
Eªiïjï¼ñªñ
MARAKUVAN PARAYAN ENTHELUPPAM...
MANNIL PIRAKATHIRIKALANATHILELUPAM................
Post a Comment