ജീവിതം
നദിയൊഴുകുമ്പോലെ
തുടങ്ങിയതെവിടെനിന്നെന്നറിയാതെ
എങ്ങോട്ടെന്നറിയാതെ
എത്രത്തോളമെന്നറിയാതെ
നിയമങ്ങളില്ലാതെ
തടസ്സങ്ങളില്ലാതെ
പരിഭവമില്ലാതെ
തെക്കൊട്ടൊഴുകുന്നു.
വഴിക്കൊരാള്‍ ചോദിക്കുന്നു
കടലില്‍ ചേരേണ്ടതെപ്പോള്‍?
ഒഴുകി മതിയാവുമ്പോള്‍
മെലിഞ്ഞ് ഒഴുകാന്വയ്യാതെയാവുമ്പോള്
തടയണയില്‍ത്തട്ടി ആവേശം കെടുമ്പോള്‍
മണലില്ലാ മണ്ണില്‍ എരിപൊരികൊള്ളുമ്പോള്‍
കുസൃതി ചോദ്യങ്ങളെ
കൊഞ്ഞനംകുത്തി
തെക്കോട്ട്, തെക്കേത്തൊടിയിലേക്ക്.
Subscribe to:
Post Comments (Atom)
14 comments:
കടലില്‍ ചേരെണ്ടതെപ്പോള്?
ഉത്തരം ചൊല്ലുന്നവര്‍ക്ക് ഒരായിരം സ്വപ്നങ്ങള്‍ സമ്മാനം
ദാസ്
ദാസ്...
ഒരായിരം സ്വപ്നങ്ങള്‍ മോഹിച്ചു ഞാന്‍
ഒഴുക്കി നടന്നു ഉത്തരത്തിനായ്
ഒടുവില്‍ ജീവിതം അവസാനിച്ചപ്പോല്‍
സമ്മാനം വങ്ങാന്‍ ഞാനില്ല
നന്നായിരിക്കുന്നു തങ്കളുടെ വരികള്‍...തുടരുക
നന്മകള് നേരുന്നു
തടയണയില്‍ത്തട്ടി അവേശം കെടുമ്പോള്‍
നല്ലവരികള്‍..................
:)
“ജീവിതമേ, നീ നദിയായ് ഒഴുകുമ്പോള്‍,
മരുഭൂവിലും വസന്തം വിരിയിക്കുന്നു.
ദാഹത്താല്‍ വാടിത്തളര്‍ന്ന ഗോക്കള്‍ക്ക് നീ,
ദാനം ചെയ്യുന്നില്ലേ, ദാഹജലം?
എന്‍ ജീവിതവും ഒഴുകണം, ഒരു നദിയായ്,
പക്ഷെ,കടലില്‍ ചേരേണ്ടയെനിക്കു,
എന്നിലെ അവസാനതുള്ളി ദാഹജലം
കൊടുത്തോട്ടെ ഞാനീ പാവം പൈക്കള്‍ക്ക്,
പിന്നെ, ഞാന്‍ മറഞ്ഞുകൊള്ളാം,
ഈ മണ്ണില്‍ ഒരോര്‍മ്മയായി.“
ദാസിന്റെ ചോദ്യത്തിനു ഇതല്ലാതെ മറ്റൊരു ഉത്തരം എനിക്കറിയില്ല.
ദാസിന്റെ അര്‍ത്ഥവത്തായ കവിതയ്ക്ക് അഭിനന്ദനങ്ങള്‍.
വഴിക്കൊരാള്‍ ചോദിക്കുന്നു
കടലില്‍ ചേരേണ്ടതെപ്പോള്‍?
ഒഴുകി മതിയാവുമ്പോള്‍
മലിഞ്ഞ് ഒഴുകാന്വയ്യാതെയവുമ്പോള്
തടയണയില്‍ത്തട്ടി അവേശം കെടുമ്പോള്‍
മണലില്ലാ മണ്ണില്‍ എരിപൊരികൊള്ളുമ്പോള്‍
ഈ വരികള്‍ ഇഷ്ടപ്പെട്ടു.
മലിഞ്ഞ് : മെലിഞ്ഞ്
അവേശം : ആവേശം
കവിതയില്‍ അക്ഷരത്തെറ്റ് കല്ലുകടിയ്ക്കും. പ്രത്യേകിച്ചും നന്നായിട്ടെഴുതിയാല്‍. :)
മന്‍സൂര്‍ : ജീവിതം അവസാനിച്ചാലും ഇല്ലെങ്കിലും മന്സൂറിനുള്ളത് പേരെഴുതി മാറ്റിവെച്ചേക്കാം.
പ്രയാസി : ഒരാള്‍ക്കെങ്കിലും ഉറപ്പിച്ചൊരുത്തരമുണ്ടായതില് സന്തോഷം.
മുഹമ്മദ്, നവന്, സ്നേഹതീരം,വാല്മീകി : അഭിനന്ദനങ്ങള്‍ക്ക് നന്ദി.
നിഷ്ക്കളങ്കന്‍ : അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്.
അതൊന്നും തടയാന്‍ പറ്റിയ തടയണ ഉണ്ടാക്കിയിട്ടില്ല ഇതുവരേയും, അതങ്ങനെ വിധിയാം വണ്ണം ഒഴുകി ചേരേണ്ടിടത്ത് ചേരട്ടെ....
ഇനി തിരുത്താനുള്ളവ:
1. തുടങ്ങിയതെവിടെനിന്നെന്നറിയതെ - “ന്നറിയാതെ“
2. തെക്കൊട്ടൊഴുകുന്നു - തെക്കോട്ടൊഴുകുന്നു
3. ഒഴുകാന്വയ്യാതെയവുമ്പോള് - ഒഴുകാന്‍ വയ്യാതാവുമ്പോള്‍, വയ്യാതെയാവുമ്പോള്‍
ഒരു ദീര്ഘപൊരുത്തത്തിന്റെ പ്രശ്നം മാത്രം.
ബാക്കി കൊള്ളാം.
ശ്രദ്ധക്കുറവിന്റെ ബാക്കിപത്രം. ഹൃസ്വവും, ദീര്‍ഘവും പൊരുത്തപ്പെടാതെ കണ്മുന്നില് ഒളിക്കുന്നു. പ്രൂഫ് വായന നിര്‍ത്തിയിട്ട് കാലം കുറച്ചായി. ക്ഷമിക്കുക.
അതി മനോഹരമായ കവിത
ഓരോ വാക്കുകളും അര്‍ത്ഥസംപുഷ്ടം
ഇനിയും എഴുതു..
നമ്മള് പാലക്കാട്കാര് കൊള്ളമല്ലൊ
“കുസൃതി ചോദ്യങ്ങളെ
കൊഞ്ഞനംകുത്തി
തെക്കോട്ട്, തെക്കേത്തൊടിയിലേക്ക്.”
അതെ, ജീവിതത്തിന്റെ അവസാനം ഇങ്ങനെ.
നല്ല വരികള്‍...
:)
തടയണയില്‍ തട്ടി, മണലില്ലാമണ്ണില് എരിപൊരി കൊണ്ട്, മെലിഞ്ഞ്, മതിയായ ഈ ഒഴുക്ക് തെക്കോട്ടിനി എത്ര ദൂരം?!
കടലില്‍ ചേരേണ്ടതെപ്പോള്‍?!!
പ്രവചിക്കാന്‍ കഴിഞിരുന്നെങ്കില്...........
[സമ്മാനം അടിച്ചു മാറ്റാമായിരുന്നു]
Post a Comment