Thursday, December 26, 2019

മറവി

ഒരു മാത്ര ഒരു നോക്കു കാണുവാനായ്
ഉള്ളം തുടിക്കുന്നു ഓമലാളെ
ഒരു വിരൽ സ്പർശമായ് ആശകൾ തൻ
പൂക്കാലമൊന്നു വിടർത്തിടാമോ?
ആരും തിരക്കാതെ ഓർമ്മകൾ തൻ
മാറാലയായി ഞാൻ മാറിടുമ്പോൾ
അരികത്തു നിന്നൊന്നു ചേർത്തു നിർത്താൻ
സ്വപ്നമായെങ്കിലും നീ വരുമോ?