Monday, August 11, 2008

യാത്രാമൊഴി

യാത്ര ചോദിച്ചിറങ്ങുന്ന വേളയില്‍

പാതിനെന്ച്ചം പൊതിഞ്ഞെടുത്തീടുക

അറിവു സാഗരം മാടിവിളിക്കവെ

വലതുകാല്‍വച്ചു പടികടന്നീടുക

വഴികളൊക്കെയും കഠിനമാമെങ്കിലും

ദൃഢമനസ്സിനാല്‍ മുറിച്ചുനീങ്ങീടുക

വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോ-

ളിടം മറന്നെന്നെ വിളിച്ചുകൊള്ളുക

വഴികളേറെ നാം താണ്ടിയെത്തിയീ

കവലയിലെന്റെ വഴികുഴയുന്നു

പറക്കമുറ്റിയ കിളിയെപ്പോലെ നീ

മറവിയിലാഴ്ത്തി പറന്നുപോവുക

പറന്നിതെത്രകണ്ടുയരമെത്തിലും

തിരിയെയെത്താനീ വഴിയിതോര്‍ക്കുക

തുടിക്കും ഹൃത്തുമായ്‌ ഇമകള്‍ പൂട്ടാതെ

തപിച്ചിരിക്കും ഞാന്‍ ദിനങ്ങളത്രയും.

വഴിയരുകിലെ കുസൃതികണ്ണുകള്‍

മറികടക്കുവാന്‍ വിളക്കുവെക്കും ഞാന്‍

ആ വിളക്കിന്റെ പ്രകാശധാരയില്‍

‍ഉദിച്ചു നീയിന്നു നിലാവുപെയ്യുക.

ഇടവപ്പാതിയില്‍ മഴയുതിരുകള്‍

മനസ്സിലേറ്റുനീ കുളിരുപെയ്യുക

കുളിരുകീറുന്ന ശിശിരരാത്രിയില്‍

‍തിളക്കും സ്നേഹത്താല്‍ തണുപ്പകറ്റുക

കഴിഞ്ഞകാലത്തിന്‍ കരുതിവെപ്പുകള്‍

‍അടുക്കിവെക്കവെ തിരിഞ്ഞു നോക്കുക

നിനക്കു മാത്രമായ്‌ പകുത്തുനല്‍കിയ

ഹൃദയത്തില്‍പ്പാതി എടുത്തു വെക്കുക

നീ ഉറങ്ങുമ്പോള്‍ നിനക്കു കാവലായ്‌

നീ വിതുമ്പുമ്പോള്‍ അണച്ചുചേര്‍ക്കുവാന്‍

നീ വിരിയുമ്പോള്‍ ഉദിച്ചുയരുവാന്‍

‍നിനക്കുമാത്രമായ്‌ തപിച്ചിരിക്കുവാന്‍.

യത്രചൊല്ലി തിരിഞ്ഞുനോക്കാതെ

പടികടന്നിന്നു നീ നടന്നീടുക

അറിവു സാഗരം മാടിവിളിക്കവെ

വലതുകാല്‍വച്ചു യാത്രയായീടുക

12 comments:

ദാസ്‌ said...

വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോ-
ളിടം മറന്നെന്നെ വിളിച്ചുകൊള്ളുക

കിലുക്കാംപെട്ടി said...
This comment has been removed by the author.
കിലുക്കാംപെട്ടി said...

നിനക്കു മാത്രമായ്‌ പകുത്തുനല്‍കിയ

ഹൃദയത്തില്‍പ്പാതി എടുത്തു വെക്കുക

നീ ഉറങ്ങുമ്പോള്‍ നിനക്കു കാവലായ്‌

നീ വിതുമ്പുമ്പോള്‍ അണച്ചുചേര്‍ക്കുവാന്‍

നീ വിരിയുമ്പോള്‍ ഉദിച്ചുയരുവാന്‍.
ഓരോവരികളിലും സ്നേഹം തുളുമ്പി നില്‍ക്കുന്നല്ലോ..നല്ല കവിത.
ചെറിയ ഒരു അസൂയയും ഉണ്ട് ഒപ്പം

നരിക്കുന്നൻ said...

പറന്നിതെത്രകണ്ടുയരമെത്തിലും

തിരിയെയെത്താനീ വഴിയിതോര്‍ക്കുക

തീര്‍ച്ചയായും ഓരോരുത്തരും ഓര്‍ത്തിരിക്കേണ്ട വരികള്‍... മനോഹരമായിരിക്കുന്നു മാഷേ..

ദാസ്‌ said...

കിലുക്കാംപെട്ടി - അസൂയവേണ്ട.
നരിക്കുന്നാ - സ്വാഗതം, ഞാനങ്ങോട്ടൊക്കെ വരുന്നുണ്ട്‌ടോ!

ശ്രീ said...

നന്നായിരിയ്ക്കുന്നു, ദാസേട്ടാ

നടുവിലാന്‍ said...

നല്ല കവിത..

Anonymous said...

Hi,

We follow your blog and we find it very interesting. We see a great potential in your content, We think it's time you had your own website. Make your own statement by having your website.This independent website will boost your identity and will establish your web presence.

We are a web 2.0 start up who have set out to democratize web space and provide web identity to all on the internet.We realize that acquiring a domain name ,maintaining a website,hosting it on a server, handling technical issues are all a process that costs time and money.

We believe with our idea we can provide all these to you for free, our services include:

1. Provide free website (e.g. www.yoursitename.com,if available).
2. A place to host your website.
3. Easy to use web development tools.
4. Your own email id.
5. Technical support.

We are currently in private beta. Try us out!!!
For more information look us up at http://hyperwebenable.com

Cheers,
nayni

ലീല എം ചന്ദ്രന്‍.. said...

njaanoru puthu mukham.
ithu vazhi pokave aaro vilichu

kayariyathil thrupthi thonniyathinaal
oru kaiyoppu
pathichu pokunnu
iniyum varaan kazhiyum enna pratheekshayode.

devarenjini... said...

യാത്ര ചോദിപ്പൂ ഞാന്‍ ..
പിന്‍ വിളി വിളിയ്ക്കാതെ...
നിന്‍ മുടിനാരിനാല്‍ എന്‍ കഴലു‌ കെട്ടാതെ...

ല്ലേ??
നന്നായിരിയ്ക്കുന്നു...

Sureshkumar Punjhayil said...

Enteyum Yathramangalangal.. Athimanoharam.. Ashamsakal...!!!

-സു‍-|Sunil said...

:):)
-su-