സ്നേഹം
നദിപോലെ കുത്തിയൊലിച്ച്,
തടയില്ലാതെ
ഒഴുകിയ നാളില്‍
ഉറക്കം
സ്വപ്നങ്ങള്‍ക്ക്
വഴിമാറി.
വേര്‍പാട്
ഹൃദയം തുളച്ച്
പ്രണയം
വെറും ഓര്‍മ്മയായപ്പോള്‍
ഉറക്കം
വേദനക്കു വഴിമാറി.
താരാട്ടിനു പകരം
കഥകള്‍ പറഞ്ഞ്
നക്ഷത്രങ്ങള്‍
ഉറക്കം
തട്ടി അകറ്റി
പുലര്‍ച്ചെ
കിടക്കപ്പായില്‍
ഉണര്‍ന്നിരിക്കുമ്പോള്‍
നഷ്ടപെട്ട
ഉറക്കം
കണ്ണില്‍ കുത്തുന്നു
സ്വപ്നങ്ങളില്ലാതെ
വേദനയില്ലാതെ
വഴിതെറ്റാതെ
ഒരുരാത്രി
അതാണ് എന്‍റ്റെ
ഇന്നത്തെ സ്വപ്നം.
കടപ്പാട് : സ്വപ്നങ്ങളില്ലാത്ത ഒരു രാത്രി സ്വപ്നംകാണാന്‍ എന്നെ പ്രാപ്തനാക്കിയതിന്...,
തന്നെ നിരീശ്വരവാദിയാക്കാന്‍ ഭഗവാനോട് കേണപേക്ഷിക്കുന്ന പിഷാരടിയെ എനിക്കു കാട്ടിത്തന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയോട്
Wednesday, October 17, 2007
Thursday, September 27, 2007
നീര്‍മാതളം
ഇതുവരെയും
കണ്ടിട്ടില്ല,
മിണ്ടിയിട്ടില്ല,
എഴുതിയിട്ടുമില്ല
എങ്കിലും
എന്റെ ഉള്ളില്‍
ഒരു നീര്‍മാതളം പൂത്തുനില്‍ക്കുന്നു
മനസ്സിലുറങ്ങുന്ന പ്രണയഗീതികള്‍
കാലമിത്ര കഴിഞ്ഞിട്ടും
വാടാതെ, കൊഴിയതെ..
കണ്ടിട്ടില്ല,
മിണ്ടിയിട്ടില്ല,
എഴുതിയിട്ടുമില്ല
എങ്കിലും
എന്റെ ഉള്ളില്‍
ഒരു നീര്‍മാതളം പൂത്തുനില്‍ക്കുന്നു
മനസ്സിലുറങ്ങുന്ന പ്രണയഗീതികള്‍
കാലമിത്ര കഴിഞ്ഞിട്ടും
വാടാതെ, കൊഴിയതെ..
Subscribe to:
Posts (Atom)